
വീണ്ടും ഒരു സന്ധ്യ കൂടി. പക്ഷെ ഇന്ന് ഞാന്‍ വളരെയധികം താമനിച-ിരിക്കുന്നു. നഗരത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ ഒരു വിധത്തില്‍ സീറ്റ് പിടിച-ു. എന്റെ ബസ് ചെമ്മണ്ണ് നിറഞ്ഞ റോഡിലൂടെ അതിവേഗം ഓടിക്കൊണ്ടിരുന്നു. പിന്നിലേക്ക് മറയുന്ന മരങ്ങളെ നോക്കി ഞാന്‍ അസ്വസ്ഥനായി. വഴിയെല്ലാം മഴയില്‍ കുതിര്‍ന്നിരിക്കുന്നു. നേരം തെറ്റിയ മഴ ഇപ്പോഴും പുറത്ത് ചാറുന്നു. ഞാന്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കി. ഓടിയെത്തിയ വഴികള്‍ അവ്യക്തമാകുന്നു. ഒടുവിലിതാ ഞാന്‍ എന്റെ ഗ്രാമത്തില്‍ എത്തി.
ഞാന്‍ നടപ്പിന്റെ വേഗത കൂട്ടി. അപ്പോഴും മഴ നന്നായി പെയ-ുന്നു. മഴയ്ക്കൊപ്പം ഇരുട്ടിന്റെ കനവും കൂടി വരുന്നു. അങ്ങ് ദൂരെ എന്റെ വീടിന്റെ പടിപ്പുര കാണാം ഞാന്‍ എന്റെ നടപ്പിന്റെ വേഗത കൂട്ടി. പടിപ്പുര കടന്നപ്പോള്‍ അവിടെ എന്നെ കാത്ത് പെങ്ങള് നില്ക്കുന്നു. ഞാന്‍ വേഗത്തില്‍ മുറിയിലേക്ക് നടന്നു. എത്തിയ ഉടനെ കുളിക്കാനാണ് തോന്നിയത്. തല തോര്‍ത്തി പുറത്തിറങ്ങിയപ്പോഴേക്കും പെങ്ങള് എനിക്ക് ഭക്ഷണം വിളമ്പിയിരുന്നു. അപ്പോഴേക്കും അമ്മയും എത്തിയിരുന്നു. കയ-ില് എനിക്ക് തരാനായി ഒരുപിടി കത്തുകള്‍ ഉണ്ടായിരുന്നു അമ്മയുടെ കയ-ില്.
അമ്മ പറയുന്നത് നേരാണ്. ഒരു പോസ്റ്റോഫീസ് തുടങ്ങാന്‍ മാത്രം കത്തുകളാണ് ഓരോ ആഴ്ചയും വരുന്നത്. ഞാന്‍ ഓരോ കത്തുകള്‍ എടുത്ത് പതിയെ മറിച-ു നോക്കി. എല്ലാം പല പല കമ്പനികളുടെ റിപ്പോര്‍ട്ടുകള്‍. ഒടുവിലായി ഒരു ക്ഷണക്കത്ത്. നല്ല പരിചയമുള്ള കൈയ-ക്ഷരം. അക്ഷരങ്ങള്‍ എന്നെ നോക്കി കരയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
എന്റെ സ്നേഹിതയുടെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. ആ അക്ഷരങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. ഒരിക്കല്‍ എന്റെ പ്രിയ സ്നേഹിതയായിരുന്നു അവള്. എന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ പടവുകള്‍ പതിയെ ഇറങ്ങി. ഞാന്‍ എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് ഓര്‍ക്കുന്നില്ല. ഒരു പക്ഷെ അവളുടെ പാട്ടായിരിക്കും എന്നെ ആകര്‍ഷിച-ത്. പിന്നീട് ഞങ്ങള്‍ പരിചയത്തിലായി. അപ്പോഴും ഞങ്ങള്‍ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എങ്കിലും ഫോണ്‍ വിളികളിലൂടെ ഞങ്ങളുടെ പരിചയം വളര്‍ന്ന് വലുതായി.
പക്ഷെ ഒരു ദിവസം ഒന്നും പറയാതെ ഞാന്‍ അവളുടെ ജീവിതത്തില്‍ നിന്ന് തിരിച-് നടന്നു. എന്തിനായിരുന്നു പലപ്പോഴും ഞാന്‍ തുറന്ന് പറയണമെന്ന് ആഗ്രഹിച- ഒരു കാര്യം, എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. ജീവിതം എന്നും അങ്ങനെ തന്നെയാണ്. അടുത്തിരിക്കുമ്പോള്‍ നാം ഒന്നിന്റേയും വിലയറിയുന്നില്ല അകലുമ്പോള്‍ നാം അതിനെക്കുറിച് ഓര്‍ത്ത് വ്യസനിക്കുന്നു. ഈ തിരക്കുകൊണ്ട് ഞാന്‍ എന്തുനേടി, തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ശൂന്യമായി തോന്നുന്നു.
പുറത്തെ മഴയുടെ തണുപ്പ് എന്റെ മുറിയിലേക്ക് അരിചിറങ്ങുന്നു. ജനല്പാളികള് വലിയ ശബ്ദത്തോടെ തുറന്നടഞ്ഞു. ജനല്‍ അടച് തിരികെ നടക്കുമ്പോള്‍ മുഖമാകെ മഴത്തുള്ളികള്‍ നിറഞ്ഞിരുന്നു.